നീണ്ട പത്തു വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18 മുതൽ 3 ഘട്ടങ്ങളിലായി നടക്കും. ഹരിയാനയില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ജമ്മുകാശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ രാജീവ് കുമാർ അറിയിച്ചു. സെപ്റ്റംബർ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. 2014-ന് ശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്ത ജമ്മു-കാശ്മീരിൽ സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നതാണ്.