ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ് ഫൈനലില്‍ നിന്നും അയോഗ്യയാക്കപ്പെട്ടപ്പോള്‍ അതിലേക്ക് നയിച്ചത് വിനേഷ് ഫോഗട്ട് തലേന്നു രാത്രി മല്‍സരം കഴിഞ്ഞതിനു ശേഷം കഴിച്ച ഭക്ഷണമാണെന്ന ചര്‍ച്ച ഉയരുന്നു. സെമിഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ 49.9 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന വിനേഷിന് ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 52 കിലോയിലേറെ തൂക്കം കൂടിയത് എങ്ങിനെയെന്ന ചര്‍ച്ചയാണ് നടക്കുന്നത്.
മല്‍സര ശേഷം ന്യൂട്രീഷ്യന്‍മാര്‍ നിര്‍ദ്ദേശിച്ച വെള്ളവും ഭക്ഷണവും കഴിച്ചതോടെയാണ് വിനേഷിന് ഭാരം വര്‍ധിച്ചത്. ഉടനെ രാത്രി തന്നെ അവര്‍ കടുത്ത വ്യായാമങ്ങളിലേര്‍പ്പെട്ടതായി പറയുന്നു. സൈക്ലിങ് ഉള്‍പ്പെടെയുള്ള വ്യായാമങ്ങളും മറ്റൊരു പങ്കാളിയുമൊത്ത് ഗുസ്തിയുമൊക്കെ നടത്തി തൂക്കം കുറയ്ക്കാന്‍ നോക്കി. ഒടുവില്‍ മല്‍സരത്തിനു മുന്‍പുള്ള പരിശോധനയില്‍ 100 ഗ്രാം അധികം തൂക്കം കാണിച്ചു. ഇതോടെ തന്റെ മുടി മുറിച്ച് 100 ഗ്രാം കുറയ്ക്കാന്‍ വിനേഷ് ശ്രമം നടത്തി. എന്നാല്‍ 15 മാത്രമാണ് സമയപരിധിയെന്ന് ഒളിമ്പിക്‌സ് മല്‍സര ഒഫീഷ്യലുകള്‍ ഓര്‍മിപ്പിച്ചു. ഈ സമയത്തിനിടയില്‍ ഒന്നും ചെയ്യാന്‍ വിനേഷിന് സാധിച്ചില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ മല്‍സരത്തിലായിരുന്നു വിനേഷിന്റെ മെഡല്‍ പ്രതീക്ഷ. ഉറപ്പായ വെള്ളിമെഡല്‍ പോലും വിനേഷിന് ഇനി ലഭിക്കില്ലെന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
നിരാശ നിറഞ്ഞ തീരുമാനം അറിഞ്ഞയുടനെ വിനേഷ് തളര്‍ന്നുവീണ് ആശുപത്രിയിലായി. എന്നാല്‍ അതിനു തൊട്ടുമുമ്പുള്ള ദൃശ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നിരാശയോടെ വിനേഷ് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതല്ലാതെ വിനേഷിന്റെ ദൃശ്യമോ പ്രതികരണമോ ഒന്നും ലോകത്തിനു മുന്നില്‍ ലഭിച്ചിട്ടില്ല.