അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട് ഉരുൾപൊട്ടലിൻ്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാരിൻ്റെ ശിക്ഷണത്തിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“പ്രാദേശിക രാഷ്ട്രീയക്കാരുടെ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നൽകുന്നത് . വിനോദസഞ്ചാരത്തിനായിപ്പോലും ശരിയായ സോണുകൾ ഉണ്ടാക്കുന്നില്ല. ഈ പ്രദേശം കയ്യേറ്റത്തിന് അനുവദിച്ചു. ഇത് വളരെ സെൻസിറ്റീവായ പ്രദേശമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ അനധികൃത മനുഷ്യവാസവും അനധികൃത ഖനന പ്രവർത്തനവും നടന്നിട്ടുണ്ട്.” മന്ത്രി എഎൻഐയോട് പറഞ്ഞു.