അനശ്വര വിപ്ലവകാരി ഏര്‍ണസ്റ്റോ ചെഗുവേരയുടെ പ്രസിദ്ധമായ വാക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ഭാവന. നടന്‍മാരായ സിദ്ദിഖ്, മുകേഷ്, റിയാസ് ഖാന്‍ തുടങ്ങിയവര്‍ക്കെതിരെയും സംവിധായകന്‍ രഞ്ജിത്തിനെതിരെയും ഉയരുന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവനയുടെ ചെഗുവേരാവചനം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.
“ലോകത്ത് എവിടെയും ആർക്കെതിരെയും അനീതി നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിലും ഫീൽ ചെയ്യണം” എന്ന ചെഗുവേരയുടെ വാക്യം വിപ്ലവകാരിയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അനീതി നിങ്ങൾക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് എന്ന് വിചാരിക്കരുത്. ആർക്ക് എവിടെ അനീതി ഉണ്ടായാലും അതിന്റെ വേദന നിങ്ങളും ഉൾക്കൊള്ളണമെന്നാണ് അർത്ഥമാക്കുന്നത്. നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഇതിന് മുൻപ് നടി ‘retrospect'(തിരിഞ്ഞു നോട്ടം )എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.