പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് എൽ.ഡി.എഫ് നേതാക്കളെക്കൊണ്ട് പറയിപ്പിക്കാനായത് അഭിമാനകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നേതൃ സംഗമം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
മോദിയെ എതിർക്കാൻ മുസ്ലീങ്ങൾ ഒറ്റക്കെട്ടായി നിന്നു. ഇടതുപക്ഷത്തിന്റെ സ്വന്തക്കാരനായ കാന്തപുരത്തിന്റെ അനുനായികൾ വരെ ലീഗ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.ജനങ്ങളെ മറന്ന് പാലസ്തീൻകാർക്ക് ജയ് വിളിക്കാൻ പോയതും കുഴപ്പമായി.- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.