കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തരം ഭാരത രത്ന ഏര്‍പ്പാടാക്കിയതിന്റെ മറവിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അതു വരെ ദേശീയനേതാവായിരുന്ന ഇന്ത്യസഖ്യമുന്നണി ഒറ്റ രാത്രി ഇരുട്ടി വെളുക്കും മുമ്പേ ബിജെപി പാളയത്തിലേക്ക് എത്തിയത്. എന്നാല്‍ നിതീഷ് പാളയത്തില്‍ തന്നെ പടയെ നേരിടേണ്ട ഗതികേടിലാണിപ്പോള്‍. കേന്ദ്രബജറ്റില്‍ ബിഹാറിന് പ്രത്യേക പദവി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിലൂടെ തന്റെ ബിജെപി വിധേയത്വത്തിന് പാര്‍ടിയിലും സംസ്ഥാനത്തും ന്യായീകരണം കണ്ടെത്താമെന്ന സ്വപ്നം കരിയുകയാണ്. ബീഹാറിന് പ്രത്യേക പദവി വേണമെന്ന നിതീഷ്കുമാറിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി . ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വ്യക്തമാക്കിയത്.
നിതീഷ്കുമാറും സംസ്ഥാനത്തു നിന്നുള്ള മറ്റൊരു പ്രധാന പാർട്ടിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) പ്രത്യേക പദവി എന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലും ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഇന്നാരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എൻ.ഡി.എ സർക്കാരിന്റെ നിലനിൽപ്പിൽ നിർണായക പങ്ക് വഹിക്കുന്ന പാർട്ടിയാണ് ജെ.ഡി.യു. 16 എം.പിമാരാണ് ജെ.ഡി.യുവിന് ഉള്ളത്.
ബീഹാറിലെ ജഞ്ജർപൂരിൽ നിന്നുള്ള ജെ.ഡി.യു എം.പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി പ്രത്യേക പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത്.അതേസമയം ബജറ്റിൽ പ്രത്യേക പദവിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് എൽ.ജെ.പി പ്രത്യാശ പ്രകടിപ്പിച്ചു.

ജെഡിയു ബിഹാറിനു പ്രത്യേക പദവി ആവശ്യപ്പെട്ടതിനൊപ്പം ബിജു ജനതാദള്‍ ഒഡിഷയ്ക്കും വൈ.എസ്.ആര്.കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിനും പ്രത്യേക പദവി ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നു. ഇവരുടെയും ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.