ഉത്തർപ്രദേശിലെ കൻവാർ യാത്രാ റൂട്ടിലെ കടയുടമകൾക്ക് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാർ നൽകിയ നിർദ്ദേശം വിവാദമായിരിക്കെ, യോഗ ഗുരുവും വ്യവസായിയുമായ ബാബാ രാംദേവ് ഉത്തരവിനെ പിന്തുണച്ചു രംഗത്തു വന്നു. എല്ലാവരും അവരുടെ പേരുകളിൽ അഭിമാനിക്കണമെന്ന് രാംദേവ് പറഞ്ഞു. “രാംദേവിന് തൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നതിൽ പ്രശ്‌നമില്ലെങ്കിൽ, ‘റഹ്മാന്’ എന്തിന് അതിൽ പ്രശ്‌നമുണ്ടാകണം” എന്ന് രാംദേവ് ചോദിച്ചു. “രാംദേവിന് തൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നതിൽ പ്രശ്‌നമില്ലെങ്കിൽ, റഹ്മാന് തൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നതിൽ എന്തിനാണ് പ്രശ്‌നം? എല്ലാവരും അവരുടെ പേരിൽ അഭിമാനിക്കണം. പേര് മറയ്ക്കേണ്ടതില്ല, ജോലിയിൽ ശുദ്ധി മാത്രമേ ആവശ്യമുള്ളൂ. ഹിന്ദുവോ മുസ്ലീമോ മറ്റേതെങ്കിലും സമുദായത്തിൽ നിന്നുള്ളവരോ എന്നത് പ്രശ്നമല്ല. ”–അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ്, യുപി സർക്കാരുകളുടെ നീക്കത്തിന് ശേഷം, ഉജ്ജയിൻ മുനിസിപ്പൽ ബോഡിയും കടയുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവർ ആദ്യ കുറ്റത്തിന് 2,000 രൂപയും ഈ ഉത്തരവ് ലംഘിച്ചാൽ 5,000 രൂപയും പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ ശനിയാഴ്ച പറഞ്ഞു .

യു.പി., ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ബിജെപി ഭരണത്തിലാണ്. കടയുടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ കന്‍വര്‍ തീര്‍ഥാടകര്‍ക്കിടയില്‍് വര്‍ഗീയമായ വിദ്വേഷ പ്രകടനത്തിനും വിഭജനത്തിനുമാണ് സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ശൈവ തീര്‍ഥാടനയാത്രയാണ് കന്‍വര്‍ യാത്ര എന്ന് അറിയപ്പെടുന്നത്.