ശനിയാഴ്ച വൈകീട്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയത്തിന് വരെ കാരണമാകുമെന്നു വിലയിരുത്തല്‍. മുഖത്ത് രക്തം ചാലിട്ടു നില്‍ക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കയാണ് അമേരിക്കയിലെങ്ങും. പ്രസിഡണ്ട് ജോ ബൈഡനുള്‍പ്പെടെ അക്രമത്തെ ശക്തമായി അപലപിച്ചെങ്കിലും ട്രംപിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്ന രീതിയിലാണ് ഇപ്പോള്‍ ഈ അക്രമം ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് ജോ ബൈഡന്‍ കഴിഞ്ഞ നാളുകളില്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മക്കുറവും നാക്കുപ്പിഴവും നേരിടുന്നുവെന്ന പ്രചാരണം വന്നിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ സ്വീകാര്യത കൂട്ടാന്‍ മാത്രമാണ് വധശ്രമം സഹായിച്ചിരിക്കുന്നത്. പ്രസിഡൻ്റുമാർക്കും പ്രസിഡൻഷ്യൽ സ്ഥാനാർഥികൾക്കും നേരെയുള്ള വധശ്രമങ്ങൾ അമേരിക്കൻ ചരിത്രത്തിലുടനീളം നോക്കിയാൽ പുതുമയല്ല.
ട്രംപിൻ്റെ രാഷ്ട്രീയ പ്രതിച്ഛായയിലും അദ്ദേഹത്തിൻ്റെ അഭ്യർത്ഥനയിലും പിന്തുണക്കാരുടെ വർധനയെക്കുറിച്ചുള്ള പ്രതീക്ഷ കൂടിയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു . ട്രംപ് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ, ട്രംപിൻ്റെ ഓരോ റാലിയുടെയും ഓരോ പ്രസംഗത്തിൻ്റെയും നിമിഷങ്ങൾ അറിയാൻ ഇനി ആകാംഷ വർധിക്കും എന്നാണ് പറയുന്നത്.
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലേക്കുള്ള വാരാന്ത്യ യാത്ര വെട്ടിച്ചുരുക്കി പ്രസിഡൻ്റ് ജോ ബൈഡൻ ഞായറാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തി.ബൈഡൻ ട്രംപുമായും സംസാരിച്ചു. പ്രസിഡൻ്റ് ജോ ബൈഡനും എല്ലാ തലങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കളും ആക്രമണത്തെ അപലപിച്ചു. “അമേരിക്കയിൽ ഇത്തരത്തിലുള്ള അക്രമത്തിന് സ്ഥാനമില്ല,” ബൈഡൻ പറഞ്ഞു.