നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 19 യാത്രക്കാരുമായി പറന്നുയർന്ന യാത്രാ വിമാനം ടേക്ക്ഓഫിനിടെ തകർന്നുവീണ് തീപിടിച്ച് 18 യാത്രക്കാർ മരിച്ചു. 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് ദുരന്തം . ബൊംബാർഡിയർ സിആർജെ-200 വിമാനം ആണ് പകടത്തിൽപ്പെട്ടത്. പതിനഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മറ്റ് മൂന്ന് പേർ പിന്നീട് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതായും അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് കാഠ്മണ്ഡുവിലെ എയർപോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും ഇപ്പോൾ പുനരാരംഭിച്ചു.
വ്യോമ സുരക്ഷാ കാര്യത്തിൽ നേപ്പാൾ മോശം റെക്കോർഡിൻ്റെ ഉടമയായ രാജ്യമാണ്. 2000 മുതൽ ഈ ഹിമാലയൻ രാജ്യത്ത് വിമാനമോ ഹെലികോപ്റ്ററോ ഉൾപ്പെട്ട അപകടത്തിൽ ഏകദേശം 350 പേർ മരിച്ചിട്ടുണ്ട് .