Categories
kerala

പി.എസ്.സി. അംഗത്വത്തിന് കോഴ: മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കാന്‍ യു.ഡി.എഫ്. പാഴ് വേല…സബ്മിഷനിടയില്‍ സതീശന്റെ വാക്കൗട്ട്!

പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ പാർട്ടിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സബ്മിഷനിടയിൽ വാക്കൗട്ട് നടത്തിയ അപൂർവ നടപടിയുമായി യു.ഡി.എഫ്. കോഴിക്കോട്ടെ വനിതാ ഡോക്‌ടറിൽനിന്ന് കൈപ്പറ്റിയ പണം തിരിച്ചുനൽകി പ്രശ്‌നം ഒതുക്കിത്തീർക്കാനാണ് പിണറായിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പിണറായിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു. തട്ടിപ്പിൽ ഉൾപ്പെട്ടവർ ക്രിമിനൽ കുറ്റം ചെയ്തതിനാൽ പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു. “ഇത്രയും വലിയ
ആക്ഷേപം ഉയർന്നുവെങ്കിലും അത് പോലീസിന് റഫർ ചെയ്യാത്തത് എന്തുകൊണ്ട്? നേതാക്കളുടെ പേരിൽ പണം വാങ്ങുന്നത് ക്രിമിനൽ കുറ്റമാണ്. എന്തുകൊണ്ട് പോലീസ് കേസെടുത്തില്ല? വിഷയത്തിൽ അടിയന്തര അന്വേഷണം ആവശ്യമാണ്.” സതീശൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരുകൾ ഒരിക്കലും പിഎസ്‌സി അംഗങ്ങളുടെ എണ്ണം ഉയർത്തിയിട്ടില്ലെന്നും കോൺഗ്രസിൻ്റെ പ്രവർത്തനരീതിയിലുള്ള അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ശക്തമായി മറുപടി നൽകി. പിഎസ്‌സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ സുതാര്യതയുണ്ടെന്നും ഭരണഘടനാ സ്ഥാപനത്തിനെതിരെയുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു . പിഎസ്‌സി അംഗങ്ങളുടെ നിയമനം ഏറെക്കുറെ പരാതികളില്ലാതെയാണ് നടന്നതെന്നും 2004ൽ
ഈ വിഷയത്തിൽ വലിയ വിവാദം ഉയർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരനും
ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും വക്കം പുരുഷോത്തമനും ഉൾപ്പെട്ടതായിരുന്നു ആ വിവാദം.

thepoliticaleditor

മാധ്യമവാർത്തകളല്ലാതെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റൊരു വസ്തുതയും പുറത്തുവന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആരോപണം ആദ്യം ഉണ്ടായിരുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് പോലീസ് ഡോക്ടറുടെയും ഭാര്യയുടെയും മൊഴിയെടുക്കുന്നതെന്നും ആരോപണം പാർട്ടിയും സർക്കാരും പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് സതീശൻ ചോദിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick