ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം വെല്ലുവിളിച്ച് വാഹനമോടിച്ചു കളിച്ചപ്പോള്‍ കനത്ത പണി കിട്ടിയത് വാഹനത്തിന്റെ ഉടമയ്ക്ക്. ജീപ്പിന്റെ ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. സുലൈമാനെതിരെ ചുമത്തിയത് ഒമ്പത് കുറ്റങ്ങള്‍ . 45,000 രൂപ പിഴയും അടയ്ക്കണം. വാഹനത്തിന്റെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തു .
ആകാശിന്റെ ഡ്രൈവിങ് ലൈസന്‍സ് ഹാജരാക്കും വരെ സുലൈമാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും എന്നും അറിയുന്നു. ആകാശിന്റെ ലൈസന്‍സ് രേഖ ഹാജരാക്കിയാല്‍ മാത്രം ഈ കുറ്റത്തില്‍ നിന്നും ഒഴിവാക്കും.
അതേസമയം, ആകാശ് ഓടിച്ച ജീപ്പ് ഇതേ വരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ആകാശ് തില്ലങ്കേരി നന്വര്‍ പ്ലേറ്റ് ഇല്ലാത്തതും രൂപ മാറ്റം വരുത്തിയതുമായ ജീപ്പ് അപകടകരമായി ഓടിച്ചതും അതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ സ്വയം തന്നെ പോസ്റ്റ് ചെയ്തതും.