വീരമൃത്യു വരിച്ചതിന് രാജ്യം ആദരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ സ്മൃതി സിംഗ് അല്ലെന്ന് വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള ജനപ്രിയ ഫാഷൻ ഡിസൈനർ രേഷ്മ സെബാസ്റ്റ്യൻ രംഗത്ത്.

ഫാഷനില്‍ പ്രത്യക്ഷപ്പെട്ട രേഷ്മയെ സ്മൃതിയാണെന്ന് രൂപസാദൃശ്യത്താല്‍ തെറ്റിദ്ധരിച്ചവര്‍, ഭര്‍ത്താവ് മരിച്ചിട്ടും ഇവര്‍ ഇത്ര ഫാഷനില്‍ നടക്കുന്നതിനെക്കുറിച്ച് വലിയ പരിഹാസവചനങ്ങളാണ് ഉയര്‍ത്തിയത്. മരണാനന്തരം ഭർത്താവിന് നൽകുന്ന കീർത്തി ചക്ര ഈ മാസം ആദ്യം സ്മൃതി സിങ്ങിന് നൽകിയിരുന്നു.

ഭർത്താവിന്റെ മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഈയിടെ സ്‌മൃതി രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്‌കാരവും വസ്‌ത്രങ്ങളും ഫോട്ടോകൾ അടങ്ങിയ ആൽബവും മറ്റ് ഓർമകളും സ്‌മൃതി എടുത്തുകൊണ്ടുപോയതായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സ്‌മൃതിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. ഇതിനിടെയാണ് ആളുമാറി രേഷ്‌മയ്‌ക്കെതിരെ ആക്രമണമുണ്ടാകുന്നത്.

രേഷ്മ സെബാസ്റ്റ്യൻ ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ ആണ് തന്നെ തെറ്റായി മനസ്സിലാക്കിയാണ് വിവാദം എന്ന് വ്യക്തമാക്കിയത് . “ഇത് സ്മൃതി സിങ്ങിൻ്റെ (ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ വിധവ) പേജ്/ഐജി അക്കൗണ്ട് അല്ല. പ്രൊഫൈൽ വിശദാംശങ്ങളും ബയോഡാറ്റയും ആദ്യം വായിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിദ്വേഷകരമായ അഭിപ്രായങ്ങളിൽ നിന്നും ദയവായി വിട്ടുനിൽക്കുക,” രേഷ്മ സെബാസ്റ്റ്യൻ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.