Categories
kerala

തെക്കന്‍ കേരളത്തില്‍ പുതിയതായി ഒരു ജില്ല? അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി…

കേരളത്തില്‍ പതനഞ്ചാമത്തെ ജില്ല രൂപീകരിക്കാന്‍ ഹര്‍ജിയുമായി തെക്കന്‍ കേരളത്തിലെ നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി രംഗത്ത്. ഇതു സംബന്ധിച്ച ഭീമ ഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിയ്ക്ക് നൽകിയത്.

സർക്കാരിന് പുതിയ ജില്ല രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1984 ൽ കാസർകോഡ് ജില്ല രൂപീകരിച്ചതിനു ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിനും സംസ്ഥാനത്തിനുണ്ടായ കനത്ത നഷ്ടം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

thepoliticaleditor

തമിഴ്നാടും, കർണ്ണാടകയും , ആന്ധ്രാപ്രദേശും തെലുങ്കാനയും ഈ കാലഘട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങൾ ഉൾപെടുത്തി ജില്ല രൂപീകരിക്കുന്നത് ദേശീയ തലത്തിൽ ഫലപ്രാപ്തി കണ്ട വസ്തുതയാണ്.സംസ്ഥാനത്ത് വയനാടിനെ പിൻതള്ളി ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്ത് മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്ന് ഹർജിക്കാർ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick