കേരളത്തിൽ ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, മറ്റ് പകർച്ചവ്യാധികൾ എന്നിവ തുടർച്ചയായി പൊട്ടിപ്പുറപ്പെടുന്നതിൻ്റെ ഒരു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഊഹം.
‘നാഷണൽ ലൈബ്രറി ഓഫ് മെഡിസിനി’ൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം സമീപ ദശകങ്ങളിൽ ആഗോളതലത്തിൽ പകർച്ചവ്യാധികളുടെ പുരോഗതിയെ കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നതായി വെളിപ്പെടുത്തുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഒരേസമയം ജലജന്യരോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് എന്തുകൊണ്ടാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പഠിക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും തുടർച്ചയായി പൊട്ടിപ്പുറപ്പെടാനുള്ള കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാകാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് രോഗാണുക്കളിലും വ്യതിയാനം സംഭവിക്കുന്നു. കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടരുകയാണ്. രോഗാണുക്കളിൽ ഉണ്ടായ മാറ്റങ്ങൾ, നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ പഠിക്കണമെന്നും പൊതുജനാരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.