പതിമൂന്നാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് നിർമ്മിച്ച കുത്തബ് മിനാർ, മുഗൾ സാമ്രാജ്യത്തിൻ്റെ ആഗ്ര കോട്ടയെ മറികടന്ന് 2023-24 ൽ വിദേശികൾ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച രണ്ടാമത്തെ സ്മാരകമായി മാറി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സന്ദർശക സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് ഈ വിവരം. മെച്ചപ്പെട്ട അറ്റകുറ്റപ്പണികൾ, വിശാലമായ പാർക്കിംഗ്, മികച്ച റെസ്റ്റോറൻ്റുകൾ, നിരവധി പൈതൃക നടത്തങ്ങൾ, തിരക്കുള്ള ഷോപ്പിംഗ് ഏരിയകൾ, പുതുതായി അവതരിപ്പിച്ച ലേസർ ലൈറ്റ് ഷോ എന്നിവ ട്രാവൽ ഏജൻ്റുമാരെ ആകർഷിക്കാൻ സാധിച്ചതാണ് കുത്തബ് മിനാറിൻ്റെ പുതിയ ജനപ്രീതിക്ക് കാരണം എന്നാണ് കണ്ടെത്തൽ.
കുത്തബ് മിനാർ കാണാൻ 220,017 വിദേശ സന്ദർശകരെത്തി. 90.9 ശതമാനം വർദ്ധനവ് ആണിത് . ആഭ്യന്തര സന്ദർശകരും കുതിച്ചുയർന്നു 3.12 ദശലക്ഷത്തിലെത്തി, 73.1 ശതമാനം വർദ്ധനവ് ആണിത്.
അതേസമയം ആഗ്ര കോട്ടയിലേക്കുള്ള ആഭ്യന്തര സന്ദർശകരുടെ എണ്ണം 1.41 ദശലക്ഷമായി കുറഞ്ഞു, ഇത് വർഷം തോറും 18 ശതമാനം കുറവ് രേഖപ്പെടുത്തി. മോശം പരിപാലനം, കഫേകളുടെയും ഗിഫ്റ്റ് ഷോപ്പുകളുടെയും അഭാവം,സൗണ്ട് ആൻഡ് ലൈറ്റ് ഷോ നിർത്തിയത് എന്നിവ കാരണം ആഗ്ര കോട്ടയുടെ ആകർഷണം കുറഞ്ഞു. ട്രാവൽ ഏജൻ്റുമാരുടെ അഭിപ്രായത്തിൽ നിരവധി വിനോദസഞ്ചാരികൾ താജ്മഹൽ മാത്രം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു.