കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ ജനറൽ സീറ്റിലും ആധിപത്യം പുലർത്തി . തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ ജയിച്ചു. കെഎസ്‍യു എംഎസ്എഫ് സഖ്യം ആണ് പരാജയപ്പെട്ടത്.
ചെയർപേഴ്‌സണായി കെ ആര്യ, ജനറൽ സെക്രട്ടറി പി എൻ പ്രവിഷ, കെ ആതിര (വൈസ് ചെയർപേഴ്‌സൺ), കെ സി സ്വാതി (ലേഡി വൈസ് ചെയർപേഴ്‌സൺ), കെ വൈഷ്‌ണവ് (ജോയിന്റ് സെക്രട്ടറി), സി ജെ ക്രിസ്‌റ്റി (കണ്ണൂർ എക്‌സിക്യൂട്ടീവ്), വി ബ്രിജേഷ് (കാസർകോട് എക്‌സിക്യൂട്ടീവ്) എന്നിവരാണ് വിജയികൾ.

വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അതുൽകൃഷ്‌ണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.