ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ. യുഎൻ വ്യാഴാഴ്ച പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ട് റിപ്പോർട്ട് ആണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ 2062 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിനു ശേഷം ഇന്ത്യയുടെ ജനസംഖ്യ കുറയാൻ തുടങ്ങും. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ജനസംഖ്യ 1.701 ബില്യൺ ആയിരിക്കാനാണ് സാധ്യത. 2062-ൽ രാജ്യം ആ പരിധിയിലെത്തും. തുടർന്ന് ജനസംഖ്യ കുറയാൻ തുടങ്ങും- റിപ്പോർട്ട് വിലയിരുത്തുന്നു.
രാജ്യത്ത് 1.451 ബില്യൺ ആളുകൾ വസിക്കുന്നു. തൊട്ടുപിന്നിൽ 1.419 ബില്യണുമായി ചൈനയും 345 ദശലക്ഷവുമായി അമേരിക്കയും ഉണ്ട് .
എന്നാൽ 2054 ആകുമ്പോഴേക്കും 389 ദശലക്ഷം ജനസംഖ്യയുള്ള ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി പാകിസ്ഥാൻ അമേരിക്കയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തും. ഈ നില 21-ാം നൂറ്റാണ്ടിൻ്റെ അവസാനം വരെ തുടരും.
ലോകത്തെ സംബന്ധിച്ചിടത്തോളം മൊത്തം ജനസംഖ്യ 2083 ൽ ഏകദേശം 10.2 ബില്യണായി കുറയാൻ തുടങ്ങുമെന്ന് യുഎൻ റിപ്പോർട്ട് വിലയിരുത്തുന്നു. 2083 ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ ലോകജനസംഖ്യ കുറയാൻ തുടങ്ങും. നിലവിൽ ആഗോള ജനസംഖ്യ ഏകദേശം 8.16 ബില്യൺ ആണ്.