ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന ഒരു മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതിന് പിന്നാലെ, സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് സത്സംഗം നടത്തിയ സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ അഭിഭാഷകൻ ആരോപിച്ചു. “ഇന്നലെ നടന്ന സംഭവം നിർഭാഗ്യകരമാണ്. നാരായൺ സകർ ഹരി ‘സത്സംഗം’ അവസാനിപ്പിച്ചതിന് ശേഷം ഗൂഢാലോചനയുടെ ഭാഗമായി ചില സാമൂഹിക വിരുദ്ധർ തിക്കും തിരക്കും ഉണ്ടാക്കി . സംഭവം എസ്ഐടി അന്വേഷിക്കുകയാണ്. ഉത്തർപ്രദേശ് പോലീസിനും സർക്കാരിനും ഞങ്ങൾ നന്ദി പറയുന്നു”– അഭിഭാഷകൻ എ പി സിംഗ് പിടിഐയോട് പറഞ്ഞു.

രാജ്യം നടുങ്ങിയ കൂട്ടക്കൊലപാതകത്തിനു സമാനമായ ദുരന്തം സ്വന്തം പാര്‍ടി ഭരിക്കുന്ന യു.പി.യില്‍ ഉണ്ടായിട്ടും ഹിന്ദുക്കളുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ തൊടാന്‍ ബിജെപിക്ക് താല്‍പര്യം കുറവ്. തിക്കും തിരക്കുമുണ്ടായി ജനങ്ങള്‍ മരിക്കാനിടയായത് ആള്‍ദൈവത്തിന്റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തള്ളിമാറ്റലിന്റെ ഫലമായുണ്ടായതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുണ്ടായിട്ടും യോഗി ആദിത്യനാഥിന് കുലുക്കമില്ല. ആള്‍ദൈവത്തെ ഒളിവിലാണെന്ന പല്ലവിയാണ് പൊലീസിന്.
