Categories
kerala

സിപിഎം തെറ്റു തിരുത്തലിലേക്ക്…തിരുവനന്തപുരത്ത് ആദ്യസൂചന

തിരുത്തേണ്ട പിശകുകള്‍ പാര്‍ടിക്കകത്ത് തിരുത്തുക തന്നെ ചെയ്യുമെന്ന സിപിഎം സംസ്ഥാന നേതൃ തീരുമാനത്തിന്റെ വഴിയില്‍ പാര്‍ടി ഘടകങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയായി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി യോഗത്തില്‍ തുറന്ന വിമര്‍ശനവും തീരുമാനങ്ങളും.
മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്തണം എന്ന് സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ തീരുമാനം. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായതോടെയാണ് അന്ത്യശാസനം നൽകാൻ യോഗം തീരുമാനിച്ചത്. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറും കുടുംബവും നടുറോഡിൽ കാണിച്ചു കൂട്ടിയത് ഗുണ്ടായിസമാണ്. ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തിയെന്നാണ് പുറത്തു വന്ന വിവരം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick