സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് ഗോവിന്ദന്റെ രൂക്ഷ വിമർശനം.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടണം. വിശ്വാസികളെ കൂടെ നിർത്തണം. താഴെ തട്ടിലുള്ള വിവര ശേഖരണത്തിൽ വലിയ പിഴവുകൾ ഉണ്ടായി. ജനങ്ങളുടെ ഉള്ളിലുള്ളത് താഴെത്തട്ടിലുള്ളവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല — തിരഞ്ഞെടുപ്പു തോൽവി സംബന്ധിച്ച കാരണങ്ങൾ ഗോവിന്ദൻ വിശദീകരിച്ചു.
