റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിലാണ് സംഭവം നടന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആയിരുന്നു സതീശന്റെ യാത്ര .
എസ്‌കോർട്ട് പോയ പൊലീസ് വാഹനം ബ്രേക്കിട്ടപ്പോൾ അതിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെെകിട്ട് 5.45നാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. സതീശന്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.
