പുതിയ നികുതി വ്യവസ്ഥ സ്ലാബുകൾ മാറ്റുമെന്നും സ്റ്റാൻഡേർഡ് ടാക്സ് ഡിഡക്ഷൻ 50,000 ൽ നിന്ന് 75,000 ആക്കി ഉയർത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എന്നിരുന്നാലും, കിഴിവ് പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 50,000 രൂപയിൽ മാറ്റമില്ലാതെ തുടരും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കുടുംബ പെൻഷൻകാർക്ക് കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
പുതുക്കിയ സ്ലാബുകൾ ഇപ്രകാരമാണ്:
3,00,000 വരെ: ഇല്ല
3,00,001 മുതൽ 7,00,000 വരെ: 5%
7,00,001 മുതൽ 10,00,000 വരെ: 10%
0,00,001 മുതൽ 12,00,000 വരെ: 15%
12,00,001 മുതൽ 15,00,000 വരെ: 20%
15,00,000-ന് മുകളിൽ: 30%
ഇതുമൂലം പുതിയ പാറ്റേൺ തിരഞ്ഞെടുക്കുന്നവർക്ക് 17,500 രൂപ ലാഭിക്കാമെന്ന് നിർമല സീതാരാമൻ പറഞ്ഞു. 1961-ലെ ആദായനികുതി നിയമത്തിൻ്റെ സമഗ്രമായ അവലോകനവും ധനമന്ത്രി പ്രഖ്യാപിച്ചു