Categories
kerala

എസ് എഫ് ഐയ്ക്ക് ഇപ്പോൾ ഇടതു ശൈലിയല്ലെന്ന് വിമർശിച്ച് ബിനോയ് വിശ്വം

എസ് എഫ് ഐയ്ക്ക് ഇപ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം എസ് എഫ് ഐയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. എസ് എഫ് ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥവും, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആഴവും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടേത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ് എഫ് ഐക്ക് നിരക്കുന്നതല്ലെന്നും ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ് എഫ് ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാദ്ധ്യതയാകുമെന്നും അദ്ദേഹം വിമർശിച്ചു.
തങ്ങളുടെ വഴി ഇതല്ലെന്ന് ബോദ്ധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick