മതപരിവർത്തനം സാധ്യമാക്കുന്ന മതപരമായ ഒത്തുചേരലുകൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇല്ലെങ്കിൽ ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒരുനാൾ ന്യൂനപക്ഷമായി മാറുമെന്നും കോടതി അവകാശപ്പെട്ടു. മതപരിവർത്തന കേസിൽ പ്രതിയായ, യുപി സ്വദേശിയായ കൈലാഷ് എന്ന ആളുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്. മതപരിവർത്തനം നടക്കുന്ന ഇത്തരം മതസഭകൾ ഉടൻ അവസാനിപ്പിക്കണം. മതസഭകളിലെ മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ന്യൂനപക്ഷമാകുമെന്ന് കോടതി പറയുന്നു.
2021ലെ യുപി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3/5(1) പ്രകാരം കൈലാഷിൻ്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ, ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം മതപരമായ കാര്യങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പരാതിക്കാരി പറയുന്നതനുസരിച്ച്, ന്യൂഡൽഹിയിലെ മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ തൻ്റെ ഗ്രാമത്തിൽ നിന്ന് ആളുകളെ കൊണ്ടുപോയ പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും വീട്ടിലേക്ക് മടങ്ങിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൈലാഷ്, ന്യൂഡൽഹിയിൽ നടന്ന മത സഭകളിൽ പങ്കെടുക്കാൻ ആളുകളെ കൊണ്ടുപോകുകയും അവിടെ അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയുമായിരുന്നെന്ന് വ്യക്തമായി .”– കോടതി ചൂണ്ടിക്കാട്ടി. “ഉത്തർപ്രദേശിൽ ഉടനീളം എസ്‌സി / എസ്‌ടി വിഭാഗങ്ങളിലും മറ്റ് ജാതികളിലും ഉള്ള ആളുകളെ നിയമവിരുദ്ധമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്”– പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി കൂട്ടിച്ചേർത്തു.