ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 23 സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടെ 27 പേർ മരിച്ചു. ചൊവ്വാഴ്ച ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാൻപൂർ ഗ്രാമത്തിൽ പ്രത്യേകം തയ്യാറാക്കിയ ടെൻ്റിൽ ഒരു മതപ്രഭാഷകൻ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗ യോഗമായിരുന്നു അപകടം ഉണ്ടാക്കിയത്.
തിക്കിലും തിരക്കിലും പെട്ടവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. സ്ഥലത്ത് അനുയായികളായ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. തിക്കിലും തിരക്കിലും പെട്ട എല്ലാവരും പരസ്പരം വീണു. ഹത്രാസ് സ്വദേശി ഗംഗാദേവി (70), കാസ്‌ഗഞ്ചിൽ നിന്നുള്ള പ്രിയങ്ക (20), മഥുരയിൽ നിന്നുള്ള ജസോദ (70), ഈറ്റയിൽ നിന്നുള്ള സരോജ് ലത (60) ഷാജാൻപൂർ സ്വദേശികളായ കാവ്യ (4), ആയുഷ് (8) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട് .
