രാജ്യ സഭാ സീറ്റ് തരാത്ത കാര്യത്തിൽ സിപിഎമ്മിനെതിരെയും സിപിഐക്കെതിരെയും എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ . രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നു എന്നു അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ആർജെഡിക്ക് പരിഗണന കിട്ടുന്നില്ലെന്നും ശ്രേയാംസ് കുമാർ കുറ്റപ്പെടുത്തി. എൽഡിഎഫിലേക്ക് വലിഞ്ഞുകയറി വന്നവരല്ല തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്കു 2022-ൽ തങ്ങൾ കൈമാറിയ സീറ്റ് 2024-ൽ തിരികെ തരേണ്ട ബാധ്യത ആ പാർട്ടിക്ക് ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കുന്ന ജെഡിഎസ്-നു നൽകുന്ന പ്രാധാന്യം പോലും തങ്ങൾക്കു കിട്ടുന്നില്ല. തങ്ങളെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും, പക്ഷെ, പാർട്ടി ഇടതു മുന്നണി വിട്ടു പോകില്ലെന്നും എംവി ശ്രേയാംസ് കുമാർ പറഞ്ഞു.
