രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏകപക്ഷീയ വിജയമെന്ന സ്വപ്‌നത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുകയാണ് യു.പി.യിലെ വോട്ടെണ്ണല്‍ നില. യു.പി. പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കും എന്ന വിശ്വാസം ശരിയായാല്‍ ഇത്തവണ ബിജെപി സഖ്യം ആധികാരികമായി ഇന്ത്യ ഭരിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സമാജ് വാദി പാര്‍ടി 31 ണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നതായാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്. കഴിഞ്ഞ തവണ 5 സീറ്റ് മാത്രമാണ് എസ്.പി.ക്ക് ഉണ്ടായിരുന്നത്. ബിജെപി 32 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 64 സീറ്റില്‍ എന്‍.ഡി.എ. സഖ്യം യു.പി.യില്‍ ജയിച്ച സ്ഥാനാത്താണിത്.
യു.പിയിലെ താര മണ്ഡലങ്ങളായ വാരാണസിയില്‍ സാക്ഷാല്‍ നരേന്ദ്രമോദിയും അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്. മോദി 4000-ല്‍പരം വോട്ടുകള്‍ക്ക് വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂറിനു ശേഷവും പിന്നിലാണ്. സ്മൃതി ഇറാനി 5000-ല്‍പരം വോട്ടിനാണ് പിന്നിലായിട്ടുള്ളത്. രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യയിലും ബിജെപി സ്ഥാനാര്‍ഥി പിറകിലാണിപ്പോള്‍.