വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിയുമ്പോള്‍ പകരം വരുന്നത് സോഹദരി പ്രിയങ്ക ഗാന്ധിയാണെന്നത് ആര്‍ക്കും അത്ഭുതമില്ല. കാരണം രാഹുല്‍ ഗാന്ധി ജയിച്ചിട്ടും മണ്ഡലത്തെ ഉപേക്ഷിച്ചു എന്ന വിഷമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മണ്ഡലത്തിലെ ജനങ്ങള്‍ക്കും ഇല്ലാതാക്കുന്ന തീരുമാനം കൂടിയായാണ് കോണ്‍ഗ്രസ് പ്രിയങ്കയെ മല്‍സരിപ്പിക്കുന്നത്.
വയനാട്ടില്‍ പ്രിയങ്ക തുടക്കമിടുന്നത് തന്റെ പാര്‍ലമെന്റി ജീവിതത്തിലെ ആദ്യ ചുവടിനാണ്. പ്രിയങ്കയുടെ പാര്‍ലമെന്ററി ജീവിതത്തിലെ ആദ്യ പടിയായി മാറുവാന്‍ പോവുന്നു എന്ന പ്രധാന്യമുണ്ട്. അതിനുമപ്പുറം, തെക്കെ ഇന്ത്യ എല്ലാക്കാലത്തും നെഹ്റു കുടുംബത്തിന്റെ സംരക്ഷിത തട്ടകമാണ് എന്ന പ്രത്യേകതയുണ്ട്. സോണിയ ഗാന്ധി നേരത്തെ കര്‍ണാടകയിലെ ബെല്ലാരിയിലും, ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ചിക് മംഗലുരുവില്‍ നിന്നും 2019-ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാടില്‍ നിന്നും മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. തെക്കെ ഇന്ത്യ സംഘപരിവാറിന് കടന്നുകയറാന്‍ കഴിയാത്ത മേഖല എന്ന നിലയില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എക്കാലത്തും തണലൊരുക്കിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
