പത്തനംതിട്ടയിലെ കൊടുമൺ-ൽ ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ പുറമ്പോക്ക് അളക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും തർക്കം. ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നിൽ അളക്കാൻ എത്തിയപ്പോഴാണ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്. കോണ്‍ഗ്രസിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് റോഡ് അളക്കാനുള്ള മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിന്‍റെ ശ്രമത്തെതുടര്‍ന്നാണ് സംഘര്‍ഷം . ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്നാണ് ആരോപണം. മന്ത്രിയുടെ ഭര്‍ത്താവല്ല റവന്യു ഉദ്യോഗസ്ഥരാണ് അളക്കേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. മന്ത്രിയുടെ ഭര്‍ത്താവിന്‍റെ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം തടഞ്ഞു.
ഏറെ ദിവസമായി ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തിന്റെ നാടകീയമായ പരിണാമമാണ് ഇന്ന് പരസ്യമായി അരങ്ങേറിയ സംഘര്‍ഷം. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്നാരോപിച്ചു കൊടുമൺ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. കെട്ടിടത്തിന്റെ മുന്നിൽ നിന്ന് 3 മീറ്ററോളം റോഡിലേക്ക് ഇറക്കി, ഭൂമി കയ്യേറി ഓട വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നാരോപിച്ചാണു കോൺഗ്രസ് പ്രതിഷേധിച്ചത്.

ജോര്‍ജ്ജ് ജോസഫിന്റെ നിലപാടിനെതിരായി സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തന്നെ തീരുമാനമെടുക്കുകയും അതിനെ ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് കൂട്ടാക്കാതെ പ്രാദേശിക പാര്‍ടി നേതൃത്വം ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഇവിടുത്തെ ഭൂമി വിഷയം സംസ്ഥാനമാകെ ചര്‍ച്ചാവിഷയമായത്.
ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നു നേരത്തേ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ തന്റെ ഭൂമിയിൽ കയ്യേറ്റമില്ലെന്നും കോൺഗ്രസ് പാർട്ടി ഓഫിസിനായാണു സ്ഥലം കയ്യേറിയതെന്നും ജോർജ് ജോസഫ് പറഞ്ഞു. റോഡിന്റെ ഇരുവശത്തെയും പുറമ്പോക്ക് അളക്കാൻ ഇന്നലെ രാവിലെ റവന്യൂ അധികൃതർ സ്ഥലത്തെത്തി. വാഴവിള പാലം ഭാഗത്ത് അവർ സ്ഥലം അളന്നു കൊണ്ടിരിക്കെയാണ് വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് തന്റെ കെട്ടിട സ്ഥലത്ത് എത്തിയത്. റോഡിനോടുചേർന്ന പുറമ്പോക്ക് ഭൂമി താൻ കയ്യേറിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാൻ വേണ്ടി മാധ്യമങ്ങൾക്കു മുന്നിൽ ജോർജ് ജോസഫ് ഭൂമി അളന്നു തുടങ്ങി. തുടർന്ന് ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നിൽ അളക്കാൻ എത്തിയപ്പോഴാണ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്.
റോഡിന്റെ വശത്തുള്ള ഭൂമിയാണു താൻ അളന്നതെന്നും കോൺഗ്രസ് ഓഫിസിന്റെ ഭാഗം അളന്നിട്ടില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി ഓഫിസിന്റെ സ്ഥലം അളക്കേണ്ടത് ജോർജ് ജോസഫ് അല്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ വരാതെ അളക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു. കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലല്ല നിൽക്കുന്നതെങ്കിൽ ഭൂമി അളക്കുമ്പോൾ എന്തിനു കോൺഗ്രസുകാർ ഭയക്കുന്നതെന്നും തന്റെ ഭൂമി ആരും അളക്കുന്നതിന് എതിരല്ലെന്നും തന്റെ ഭൂമിയിൽ 3 മീറ്ററോളം അധികം സ്ഥലം റോഡിനായി വിട്ടുകൊടുത്തിട്ടുണ്ടെന്നും നീതിക്കായി കോടതിയെ സമീക്കുമെന്നും ജോർജ് ജോസഫ് പറഞ്ഞു. കോൺഗ്രസ് ഓഫിസിനു മുന്നിൽ 23.7 മീറ്ററാണ് ഭൂമിയുടെ വീതി വേണ്ടത്. നിലവിൽ 15.5 മീറ്റർ മാത്രമേയുള്ളൂ- ജോർജ് ജോസഫ് ആരോപിച്ചു.