സിപിഎമ്മിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ പാര്‍ടികോട്ടകളായ ചില നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിട്ടു കൂടി 2019-ല്‍ നേടിയ ഭൂരിപക്ഷവും മറികടന്നുള്ള വോട്ടിലേക്ക് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. 94,559 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ സുധാകരന്‍ പി.കെ.ശ്രീമതിയെ തോല്‍പിച്ചത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പ്, റിക്കാര്‍ഡ് വിജയം നിയമസഭയില്‍ നേടിയ കെ.കെ.ശൈലജയുടെ മട്ടന്നൂര്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട കണ്ണൂരില്‍ സുധാകരന്‍ ഇത്തവണജയിച്ചിരിക്കുന്നത് ശക്തനായ എം.വി.ജയരാജനെതിരെ ഒരു ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി ഇരുപത്താറ് വോട്ടുകള്‍ക്കാണ്.
