നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങൾ അന്വേഷിക്കാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനും സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ലോകം മുഴുവൻ 2024-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മുർമു പറഞ്ഞു.
സർക്കാർ റിക്രൂട്ട്‌മെൻ്റുകളിലും പരീക്ഷകളിലും പവിത്രതയും സുതാര്യതയും അനിവാര്യമാണെന്നു രാഷ്ട്രപതി പറഞ്ഞു. നീതിയുക്തമായ അന്വേഷണം നടത്താനും സമീപകാല പേപ്പർ ചോർച്ച സംഭവങ്ങളിൽ കുറ്റക്കാരായവർക്ക് ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. നേരത്തെയും ചില സംസ്ഥാനങ്ങളിൽ പേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയ തലത്തിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. പേപ്പർ ചോർച്ചയ്‌ക്കെതിരെ പാർലമെൻ്റും ശക്തമായ നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും രാഷ്ട്രപതികൂട്ടിച്ചേർത്തു. പരീക്ഷാ പ്രക്രിയയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജനങ്ങൾ മൂന്നാം തവണയും മോദി സർക്കാരിന് വ്യക്തവും സുസ്ഥിരവുമായ ജനവിധി നൽകിയെന്ന് രാഷ്ട്രപതി വ്യാഴാഴ്ച പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനത്തിന് ജമ്മു കശ്മീരിലെ ജനങ്ങളെ രാഷ്ട്രപതി അഭിനന്ദിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യനടപടി സുഗമമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്‌ട്രപതി അഭിനന്ദിച്ചു.
സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് അതിൻ്റെ ഭാവി ദർശനത്തിൻ്റെ രേഖയായിരിക്കുമെന്ന് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നും ചരിത്രപരമായ നിരവധി നടപടികൾ കൈക്കൊള്ളുമെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പരിഷ്‌കാരങ്ങളുടെ വേഗത വർദ്ധിപ്പിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കണമെന്ന് തൻ്റെ സർക്കാർ വിശ്വസിക്കുന്നതായും അവർ പറഞ്ഞു.”ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. കഴിഞ്ഞ 10 വർഷങ്ങളിൽ ഇത് സാധാരണ സമയമല്ലെങ്കിലും ശരാശരി 8 ശതമാനം വളർച്ചയുണ്ടായി.ഒരു ആഗോള മഹാമാരിയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും ഉണ്ടായിട്ടും ഈ വളർച്ചാ നിരക്ക് കൈവരിച്ചു. കഴിഞ്ഞ 10 വർഷത്തെ പരിഷ്‌കാരങ്ങളുടെ ഫലമാണിത്. ആഗോള വളർച്ചയിൽ ഇന്ത്യ മാത്രം 15 ശതമാനം സംഭാവന ചെയ്യുന്നു. എൻ്റെ ഗവൺമെൻ്റ് അതിനായി പ്രവർത്തിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ”– രാഷ്‌ട്രപതി പറഞ്ഞു.