എന്‍.സി.പി.(ശരദ് പവാര്‍ വിഭാഗം) യുടെ കേരള ഘടകം പ്രസിഡണ്ടായ പി.സി.ചാക്കോ പുതിയ ദേശീയ പദവിയിലേക്ക്. ചാക്കോയെ പാര്‍ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡണ്ട് പദവിയിലേക്ക് അധ്യക്ഷന്‍ ശരദ് പവാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ആണ് ഇപ്പോള്‍ ഏക വര്‍ക്കിങ് പ്രസിണ്ട്. ആ സ്ഥാനത്തേക്കാണ് ചാക്കോയും കൂടി എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ശരദ്പവാര്‍ തന്റെ പാര്‍ടിയില്‍ വലിയ തോതിലുളള മാറ്റങ്ങള്‍ വരുത്തുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു. പവാര്‍ കോണ്‍ഗ്രസിലേക്ക് ലയിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണവും വന്നിരുന്നു.