നരേന്ദ്രമോദിയുടെ സവിശേഷമായ പ്രചാരണം ഇന്ത്യന്‍ ജനതയില്‍ ഏശി എന്നതിന്റെ തെളിവായി എന്‍.ഡി.എ. വീണ്ടും ഭരണത്തിലെത്തുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. മൂന്നാമതും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നു എന്ന ചരിത്രം കുറിക്കപ്പെടുമോ എന്നത് മനസ്സിലാവാന്‍ ഇനി മൂന്നു നാള്‍ മാത്രം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ധ്രുവീകരണവും വിദ്വേഷമനോഭാവവും ഭൂരിപക്ഷ ഹിന്ദു വോട്ടര്‍മാരില്‍ ഉണര്‍ത്തി വോട്ടു നേടുക എന്ന തന്ത്രം മൂന്നാംഘട്ട പ്രചാരണഘട്ടം തൊട്ടു തുടങ്ങിയ നരേന്ദ്രമോദി തന്റെ ശ്രമത്തില്‍ വിജയിച്ചു എന്നതിന്റെ ഫലമായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
പ്രമുഖ മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ നേതൃത്വം നല്‍കുന്ന ആക്‌സിസ്- മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സീറ്റ് പ്രവചനങ്ങള്‍ ഈ വിധമാണ്.
ഉത്തർപ്രദേശിൽ ബിജെപി
ബിജെപി — 80 സീറ്റുകളിൽ 64-67
എസ്.പി– 7 മുതൽ 9 വരെയും
കോൺഗ്രസ് –1-3 സീറ്റുകളും നേടും
ബിഎസ്പി– 0 മുതൽ 1 സീറ്റു വരെ
ഒഡീഷയിൽ ആദ്യമായി എൻഡിഎ സഖ്യം
ആകെ സീറ്റുകൾ – 25
എൻഡിഎ –18-20
ഇന്ത്യ – 0-1
ബിജെഡി – 0-2
മറ്റുള്ളവർ – 0
ആന്ധ്രാപ്രദേശിൽ ടിഡിപി
ആകെ സീറ്റുകൾ – 25
ബിജെപി 4-6
ടിഡിപി – 13-15
ജെഎസ്പി – 2
കോൺഗ്രസ് – 0
വൈഎസ്ആർസിപി – 2-4
മറ്റുള്ളവർ – 0
ബംഗാളിൽ മമത മങ്ങി
ആകെ സീറ്റുകൾ – 42
ടിഎംസി – 11-14
ബിജെപി – 26-31
ഇടത് – 0-2
മറ്റുള്ളവ – 0
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് തിരിച്ചടി
ആകെ സീറ്റുകൾ – 48
ബിജെപി – 20-22
എസ്എച്ച്എസ് – 8-10
എൻസിപി – 1-2
കോൺഗ്രസ് – 3-4
എൻസിപി (എസ്പി) – 3-5
എസ്എച്ച് എസ് (യുബിറ്റി) – 9-11
മറ്റുള്ളവ – 0-2
മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി
ആകെ സീറ്റുകൾ – 2
ബിജെപി – 0
കോൺഗ്രസ് – 1-1
മറ്റുള്ളവ – 1-1
ആസാമിലും ബിജെപി
ആകെ സീറ്റുകൾ – 14
ബിജെപി – 9-11
കോൺഗ്രസ് – 2-4
മറ്റുള്ളവ – 0
ഉത്തരാഖണ്ഡിൽ ബിജെപി മാത്രം
ആകെ സീറ്റുകൾ – 5
ബിജെപി – 5
കോൺഗ്രസ് – 0
മറ്റുള്ളവ – 0
ഹിമാചൽ പ്രദേശിൽ കോൺഗ്രസില്ല
ആകെ സീറ്റുകൾ – 4
ബിജെപി – 4
കോൺഗ്രസ് – 0
പഞ്ചാബിൽ കോൺഗ്രസ് തന്നെ
ആകെ സീറ്റുകൾ – 13
ബിജെപി – 2-4
കോൺഗ്രസ് – 7-9
എസ്എഡി – 2-3
എഎപി – 0-2
മറ്റുള്ളവ – 0-1
ഹരിയാനയിൽ ബിജെപിയുടെ തേരോട്ടം
ആകെ സീറ്റുകൾ – 10
എൻഡിഎ – 6-8
ഇന്ത്യ മുന്നണി – 2-4
ഡൽഹിയിൽ എഎപിക്ക് തിരിച്ചടി
ആകെ സീറ്റുകൾ – 7
എൻഡിഎ – 6-7
ഇന്ത്യ മുന്നണി – 0-1
മറ്റുള്ളവർ – 0
ഗുജറാത്തിൽ ബിജെപി ആധിപത്യം
ആകെ സീറ്റുകൾ – 26
ബിജെപി- 25 മുതൽ 26 സീറ്റുകൾ
കോൺഗ്രസ്- 1 സീറ്റ് വരെ
ഗോവയിൽ
ആകെ സീറ്റുകൾ- 2
എൻഡിഎ- 1
കോൺഗ്രസ്- 1
രാജസ്ഥാനിൽ കോൺഗ്രസിന് രക്ഷയില്ല
ആകെ സീറ്റുകൾ – 25
ബിജെപി – 16 മുതൽ 19 വരെ
കോൺഗ്രസ്- 5 മുതൽ 7 വരെ
മറ്റുള്ളവർ – 1 മുതൽ 2 വരെ
മദ്ധ്യപ്രദേശ് തൂത്തുവാരി എൻഡിഎ
ആകെയുള്ള 29 സീറ്റുകളിൽ മുഴുവൻ സീറ്റുകളും എൻഡിഎ .
ഇന്ത്യാ മുന്നണിക്ക് ഒരു സീറ്റ് നേടാൻ സാധ്യത.
ഛത്തീസ്ഗഢിൽ ബിജെപി
ബിജെപി 10 മുതൽ 11 സീറ്റുകൾ
കോൺഗ്രസ് 1 സീറ്റ് വരെ
മറ്റുള്ളവർ 0
ഝാർഖണ്ഡ് ബിജെപിക്ക്?
ബിജെപി 8 മുതൽ 10 സീറ്റുകൾ
കോൺഗ്രസ് – 2 മുതൽ 3 സീറ്റുകൾ
എജെഎസ് യു – 1 സീറ്റ് വരെ
മറ്റുള്ളവർ – 2 മുതൽ 3 വരെ
ബീഹാറിലും ബിജെപി മുന്നേറ്റം?
ബിജെപി – 13 മുതൽ 15 സീറ്റുകൾ വരെ
ജെഡിയു- 9 മുതൽ 11 സീറ്റുകൾ വരെ
ആർജെഡി- 6 മുതൽ 7 സീറ്റുകൾ വരെ
കോൺഗ്രസ്- 1 മുതൽ 2 സീറ്റുകൾ വരെ