നരേന്ദ്രമോദി മൂന്നാം വട്ടവും തുടര്‍ച്ചയായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക ഞായറാഴ്ച. സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ചയാണ് ഉണ്ടാവുകയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞ ശനിയാഴ്ചയായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഞായറാഴ്ചയായിരിക്കും തീയതിയെന്ന് അറിയിപ്പുണ്ടായത്.
ഈ ചടങ്ങിലേക്ക് ഇന്ത്യയുടെ അഞ്ച് അയൽ രാജ്യങ്ങളിലെ നേതാക്കക്ഷണിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇവരിൽ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, മൗറീഷ്യസ്, ഭൂട്ടാൻ നേതാക്കൾ എന്നിവരും ഉൾപ്പെടും. ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ മാധ്യമ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കാൻ ശ്രീലങ്കൻ പ്രസിഡൻ്റ് വിക്രമസിംഗെ ബുധനാഴ്ച വിളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ കോളിനിടെ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മോദി അദ്ദേഹത്തെ ക്ഷണിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് മോദി അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ നേതാക്കളെ കൂടാതെ റഷ്യൻ പ്രസിഡൻ്റ് പുടിൻ, യുഎസ് പ്രസിഡൻ്റ് ബൈഡൻ, ബ്രിട്ടഷ് പ്രധാനമന്ത്രി സുനാക്, മാലിദ്വീപ് പ്രസിഡൻ്റ്, ഫ്രാൻസ്, ഇസ്രായേൽ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുൾപ്പെടെ 90 ലധികം നേതാക്കളും മോദിയെ അഭിനന്ദിച്ചു . പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലേക്ക് എല്ലാവരും ആശംസകൾ നേർന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചതായിഏജൻസി റിപ്പോർട്ടുകൾ പറയുന്നു.