Categories
kerala

വടകരയില്‍ ഷാഫി തോല്‍ക്കുമെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറയാനും ഇടയുണ്ടെന്നും ഫലപ്രവചനം.

Spread the love

വടകരയില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നും ആറ്റിങ്ങലും ചാലക്കുടിയും കോട്ടയവും മാവേലിക്കരയുമെല്ലാം ഇടതുമുന്നണിക്ക് നഷ്ടപ്പെടുമെന്നും മനോരമ ന്യൂസ്-വി.എം.ആര്‍. എക്‌സിറ്റ് പോള്‍ ഫലം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറയാനും ഇടയുണ്ടെന്നും ഫലപ്രവചനം.

കണ്ണൂരിലും ആലത്തൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും തുല്യം തുല്യം സാധ്യതയാണെന്നും സര്‍വ്വേ ഫലപ്രവചനം.

thepoliticaleditor

വടകരയില്‍ സിപിഎമ്മിലെ കെ.കെ.ശൈലജ ഷാഫി പറമ്പിലിനെ 1.91 ശതമാനം മാത്രം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിക്കുമെന്നാണ് സര്‍വ്വേ ഫലം പറയുന്നു. ശൈലജയ്ക്ക് 41.56 ശതമാനം വോട്ടും 39.65 ശതമാനം വോട്ടുമാണ് ലഭിക്കാനിടയുള്ളത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി വോട്ടു വിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വ്വെയില്‍ വെളിപ്പെടുന്നു.

കേരളം ഉറ്റുനോക്കുന്ന മല്‍സരം നടക്കുന്ന മണ്ഡലമായ വടകരയിലെ വിജയം കടുത്ത മല്‍സരത്തിന്റെ ഫലമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ചിലപ്പോള്‍ ഷാഫി ജയിക്കാനും സാധ്യത ഉണ്ട്. എന്നാല്‍ പ്രചരിക്കുന്ന പൊതു ധാരണയ്ക്ക് വിരുദ്ധമായി ശൈലജയ്ക്ക് മുന്‍തൂക്കമുണ്ടെന്നാണ് മനോരമ ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്.

ഇടതു മുന്നണി കണക്കു കൂട്ടുന്ന സീറ്റുകളൊന്നും കാര്യമായി കിട്ടാനിടയില്ലെന്ന് സര്‍വ്വേ പറയുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ ജയിക്കും. രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്ത് എത്തും. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല. ഇടതു സ്ഥാനാര്‍ഥി സുനില്‍കുമാറും ജയിക്കില്ല. കെ.മുരളീധരനായിരിക്കും ജയം. രണ്ടാം സ്ഥാനത്ത് സുനില്‍കുമാര്‍ എത്തും.

ആറ്റിങ്ങലില്‍ ജോയ് ജയിക്കില്ല. മാവേലിക്കരയില്‍ അരുണ്‍കുമാറും ചാലക്കുടിയില്‍ രവീന്ദ്രനാഥും കോഴിക്കോട് എളമരം കരീമും കോട്ടയത്ത് തോമസ് ചാഴിക്കാടനും തോല്‍വി അറിയും.
പാലക്കാട് എ.വിജയരാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന് നേരിയ സാധ്യതയുണ്ട്. അതു പോലെ കണ്ണൂരിലും കടുത്ത പോരാട്ടത്തില്‍ കെ.സുധാകരനെ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ തോല്‍പിച്ചേക്കാം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയം നേടുമെങ്കിലും കഴിഞ്ഞ തവണ നേടിയ നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ കിട്ടില്ല. വോട്ടു ശതമാനം 14 ശതമാനത്തോളം കുറയുമെന്ന് സര്‍വ്വേഫലം വെളിപ്പെടുത്തുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick