ലിവ്-ഇൻ-റിലേഷൻഷിപ്പ് എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു ഏർപ്പാട് മാത്രമാണെന്നും അത്തരമൊരു ബന്ധത്തിൽ ജീവിക്കാൻ അവൻ/അവൾ ആഗ്രഹിക്കുന്നില്ലെന്ന് ഒരു കക്ഷി തീരുമാനിച്ചാൽ അത് അവസാനിക്കുമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ലിവ്-ഇൻ-റിലേഷൻഷിപ്പിൽ സ്ത്രീയുടെ പേരിലുള്ള സ്വത്തിന്മേൽ പുരുഷന് അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി വിധിച്ചു. വിചാരണക്കോടതിയുടെ വിധിയും ഉത്തരവും ചോദ്യം ചെയ്ത് റാണിപ്പേട്ട നാഗവേട് സ്വദേശി പി ജയചന്ദ്രൻ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് ആർഎംടി ടീക്ക രാമനാണ് വിധി പുറപ്പെടുവിച്ചത്.
സ്‌കൂൾ അധ്യാപകനായ ജയചന്ദ്രൻ സ്റ്റെല്ലയെ വിവാഹം കഴിച്ച് അഞ്ച് കുട്ടികളുമായി കഴിയവേ . പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന മാർഗരറ്റ് അരുൾമൊഴിയുമായി ലിവ്-ഇൻ ബന്ധത്തിലേർപ്പെട്ടു. മാർഗരറ്റ് അരുൾമൊഴിയുടെ കുടുംബവുമായി പിന്നീടുണ്ടായ സ്വത്തു തര്‍ക്കമാണ് കോടതിയിലെത്തിയത്.
