ഇടതില്ലാതെ ഇന്ത്യയില്ല എന്ന തിരഞ്ഞെടുപ്പു പ്രചാരണം എത്രമാത്രം കേരളത്തില്‍ സഫലമായി എന്ന കാര്യം വിവാദത്തിലായിരിക്കെ, രാജ്യത്താകെ ഇടതുപക്ഷ കക്ഷികള്‍ക്ക് ലീഡ് ഒരു ഡസന്‍ സീറ്റുകളില്‍.
ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ അബ്ധേഷ്‌കുമാര്‍ റോയ്, അര്‍ഹില്‍ സിപിഎംഎല്‍-ന്റെ സുദാമ പ്രസാദ്, രാജസ്ഥാനിലെ സിക്കറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അമ്രാറാം, തമിഴ്‌നാട്ടിലെ സിപിഎം പ്രതിനിധികള്‍ ഡിണ്ടിഗലില്‍ ആര്‍.സച്ചിദാനന്ദം, മധുരയില്‍ സു.വെങ്കിടേശന്‍, സിപിഐയുടെ പ്രതിനിധികളായ നാഗപട്ടിനത്ത് വി.സെല്‍വരാജ്, തിരുപ്പൂരില്‍ സുബ്ബരായന്‍, ബംഗാളില്‍ മൂര്‍ഷിദാബാദില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, കേരളത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാനത്തെ മന്ത്രിയുമായ കെ.രാധാകൃഷ്ണന്‍ എന്നിവരാണ് ലീഡു ചെയ്യുന്നവര്‍. സിപിഎമ്മിനും സിപിഐക്കും തെക്കെ ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടിലാണ് കൂടുതല്‍ വിജയം ഉണ്ടായിരിക്കുന്നത്.
