ബിജെപിയുടെ സീറ്റ് നഷ്ടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മോദി രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യാ ബ്ലോക്കിൻ്റെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രിയാകാനുള്ള സമയമായതിൻ്റെ സൂചനയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
“അദ്ദേഹം അസാധാരണനാണെന്ന് നടിച്ചുകൊണ്ടിരുന്നു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രിയാകുമെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുക. ഇതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ സന്ദേശം,” ജയറാം രമേശ് എക്‌സിൽ കുറിച്ചു.
