രാജ്യത്ത് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വ്വേയും വിലയിരുത്തുന്ന പ്രവചനങ്ങള്‍ പുറത്ത്. 543 അംഗ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 272 ആവശ്യമുള്ളിടത്ത് ഭരണകക്ഷിയായ എൻഡിഎ 350-ലധികം സീറ്റുകൾ നേടുമെന്നാണ് ഏറ്റവും കൂടുതൽ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് പരമാവധി 150-160 സീറ്റ് വരെയാണ് മിക്ക പ്രവചനത്തിലും ഉള്ളത്.
ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, എബിപി-സി-വോട്ടർ, ന്യൂസ്24-ടുഡേയ്‌സ് ചാണക്യ, റിപ്പബ്ലിക് ടിവി-പിഎംആർക്-മാട്രിസ്, ടൈംസ് നൗ-ബുൾസ് ഐ, എൻഡിടിവി ഇന്ത്യ-ജൻ കി ബാത്ത്, ടിവി9 ഭാരതവർഷ്-പോൾസ്റ്റാർട്ട് എന്നിവ ആണ് സർവ്വേകൾ പുറത്തു വിട്ടത്.
വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
റിപ്പബ്ലിക് ടിവി– എന്‍.ഡി.എ.ക്ക് 253-368, ഇന്ത്യ-118-133, മറ്റുള്ളവര്‍-43-48.
എന്‍.ഡി.ടി.വി.– 365, 142,36.
റിപ്പബ്ലിക് ടി.വി-പിഎംആര്‍ക്യു– 359,154,30.
ജന്‍ കി ബാത്– 362-392, 141-161,10-20.
ഇന്ത്യ ന്യൂസ് ഡി.ഡയനാമിക്‌സ്– 371,125,47.
543 അംഗ ലോക്‌സഭയിൽ ഭരണസഖ്യം 359 സീറ്റുകൾ വരെ നേടുമെന്നും പ്രതിപക്ഷമായ ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടുമെന്നും റിപ്പബ്ലിക് ടിവി-പി മാർക്ക് സർവേ അവകാശപ്പെട്ടു. റിപ്പബ്ലിക് ടിവി-മാട്രൈസ് സർവേയിൽ എൻഡിഎയ്ക്ക് 353-368 സീറ്റുകളും പ്രതിപക്ഷത്തിന് 118-133 സീറ്റുകളും ലഭിക്കുമെന്നാണ്.
ജാൻ കി ബാത്ത് സർവേയിൽ എൻഡിഎയ്ക്ക് 362-392 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 141-161 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.