ഉത്തരേന്ത്യയെ ഇളക്കി മറിച്ച കര്‍ഷക രോഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലും വലിയ തിരകള്‍ സൃഷ്ടിച്ചതാണ്. ഹരിയാനയില്‍ ബിജെപി നേതാക്കള്‍ക്ക് ഗ്രാമങ്ങളില്‍ പ്രചാരണം നടത്താന്‍ പോലും പോകാന്‍ കഴിയാതെ ജനം തടയുകയും ബഹിഷ്‌കരിക്കുകയും ചെയ്ത സംഭവം പോലുമുണ്ടായി. എന്നാല്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേഫലം വന്നപ്പോള്‍ കാണുന്നത് ഹരിയാനയില്‍ ബിജെപി അഞ്ച് മുതല്‍ എട്ട് വരെ സീറ്റ് നേടും എന്നാണ്. കോണ്‍ഗ്രസിന് രണ്ട് മുതല്‍ അഞ്ച് സീറ്റ് വരെയാണ് പ്രവചനം.
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. ഇവിടെ ആം ആദ്മി പാര്‍ടിയാണ് ഭരണത്തില്‍. ഇരു പാര്‍ടികളും ഇന്ത്യാ മുന്നണിയുടെ ഭാഗമായി സഖ്യമായാണ് മല്‍സരിക്കുന്നത്. 13 സീറ്റുകള്‍ ഉള്ളതില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ കിട്ടിയിരുന്നു. ഇത്തവണ 7 മുതല്‍ 10 വരെ സീറ്റുകള്‍ ഇന്ത്യ മുന്നണിക്ക് കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യടുഡേ ആക്‌സിസ് സര്‍വ്വെയും ന്യൂസ് 18 സര്‍വ്വെയും ബിജെപിക്ക് 2-4 സീറ്റാണ് പ്രവചിക്കുന്നത്.
