എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേരളത്തില്‍ ബിജെപിക്ക് ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ പ്രവചിക്കുന്നു. ഇടതു മുന്നണിക്ക് ഒരു സീററും കിട്ടുകയില്ല എന്നും ഒരു പ്രമുഖ ഏജന്‍സി പ്രവചിക്കുന്നു. കേരളത്തില്‍ എന്‍.ഡി.എ.യും ഇടതുപക്ഷ മുന്നണിയും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു ശതമാനം മാത്രമായിരിക്കും എന്ന അതി വിചിത്രമായ പ്രവചനവും വന്നിട്ടുണ്ട്. രണ്ട് സര്‍വ്വേകളില്‍ ഇടതുപക്ഷത്തിന് സീറ്റുകളൊന്നും കിട്ടില്ലെന്നും പറയുന്നു.
ആക്‌സിസ്-മൈ ഇന്ത്യ സര്‍വ്വേയിലാണ് ഇടതുപക്ഷത്തിന് എൻ.ഡി.എ. യുമായി രണ്ടു ശതമാനം വോട്ട് വ്യത്യാസം മാത്രം എന്ന് പ്രവചിക്കുന്നത്.
എ.ബി.സി.വോട്ടര്‍, ഇന്ത്യാ ടുഡേ എന്നീ സര്‍വ്വേകളിലാണ് ഇടതുപക്ഷത്തിന് പൂജ്യം സീറ്റ് പ്രവചിക്കുന്നത്. ടൈംസ് നൗ ഇടതുപക്ഷതതിന് നാല് സീറ്റ്, യു.ഡിഎഫിന് 14-15 സീറ്റ്, ബിജെപിക്ക് ഒരു സീറ്റ് എന്നിങ്ങനെയാണ് പ്രവചനം. ഇന്ത്യ ടിവി. സര്‍വ്വെയില്‍ ഇടതുപക്ഷത്തിന് മൂന്ന്-അഞ്ച് സീറ്റ് കിട്ടുമെന്ന് പറയുന്നു. എബിസി-സി.വോട്ടര്‍ സര്‍വ്വെയില്‍ ഇടതുപക്ഷത്തിന് സീറ്റില്ല. യുഡിഎഫിന് 19 സീറ്റ് വരെ കിട്ടാം. എന്‍ഡിഎക്ക് ഒന്ന് മുതല്‍ മൂന്നു വരെ സീറ്റുകള്‍ കിട്ടും എന്നും ഈ സര്‍വ്വേ പറയുന്നു.
എല്ലാ സര്‍വ്വേകളും പക്ഷേ യു.ഡി.എഫ്. തരംഗം പ്രവചിക്കുന്നു. മാത്രമല്ല, എന്‍.ഡി.എ. അക്കൗണ്ട് തുറക്കുമെന്നും പറയുന്നു എന്നതാണ് പ്രത്യേകത. ദേശീയ തലത്തില്‍ എന്‍.ഡി.എ.ക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. 371 സീറ്റുകള്‍ വരെ എന്‍.ഡി.എ. നേടാം. ഇന്ത്യ സഖ്യം 200 സീറ്റുകള്‍ വരെ നേടിയെടുക്കാനിടയുണ്ടെന്നും പ്രവചനം പറയുന്നു. ടുഡേയ്‌സ്-ചാണക്യ സര്‍വ്വേ പ്രകാരം ഗുജറാത്തില്‍ ബിജെപിക്ക് നല്ല തിരിച്ചടി ലഭിക്കുമെന്ന് പറയുന്നു. കോണ്‍ഗ്രസിന് ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.