കര്‍ണാടകയില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് ലോക്‌സഭയില്‍ തിരിച്ചടി നേരിടുമെന്നാണ് പ്രധാനപ്പെട്ട നാല് എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ പറയുന്നത്. 28 സീററുള്ള കര്‍ണാടകയില്‍ 20 മുതല്‍ 26 വരെ സീറ്റുകള്‍ ബിജെപി സഖ്യം നേടുമെന്ന് മൂന്ന് സര്‍വ്വേകള്‍ പറയുമ്പോള്‍ 18 സീറ്റ് കിട്ടുമെന്നാണ് ഒരു സര്‍വ്വേ പറയുന്നത്.
പരമാവധി പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടിയേക്കാമെന്നും ജെഡിഎസിന് മൂന്നു സീറ്റുകള്‍ കിട്ടാമെന്നും ഒരു സര്‍വ്വേ പറയുന്നു. എന്നാല്‍ മൂന്നു സര്‍വ്വേഫലങ്ങള്‍ പ്രകാരം ജെഡിഎസിന് ഒരു സീറ്റും കിട്ടില്ല. മൂന്ന് സര്‍വ്വേകള്‍ പ്രകാരം കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ഏഴ് സീറ്റുകളേ ലഭിക്കൂ.
തെലങ്കാനയില്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍ കിട്ടുമെന്ന് ന്യൂസ് നേഷന്‍ പ്രവചനം പറയുന്നു. ബിജെപിക്കാവട്ടെ 9 സീറ്റുകള്‍ കിട്ടാം.