എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യ.എന്നാല്‍ ഇന്ത്യയില്‍ സമീപകാലത്തെല്ലാമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയ ചരിത്രമാണുള്ളത്. ചിലപ്പോള്‍ പ്രവചിച്ചതിലും കുറച്ച്, അല്ലെങ്കില്‍ വളരെ അധികം ഇങ്ങനെയാണ് യഥാര്‍ഥ ജനവിധി വരാറ്.
തെറ്റിയ പ്രവചനങ്ങള്‍ നോക്കാം.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് പ്രവചിക്കപ്പെട്ടത് 240-275 സീറ്റുകളോടെ അധികാരമായിരുന്നു. എന്നാല്‍ 175 സീറ്റുകള്‍ മാത്രം നേടി അധികാരത്തില്‍ നിന്നും പുറത്താവുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് മുന്നണിയാവട്ടെ 216 സീറ്റില്‍ വിജയിച്ച് ഭരണം പിടിച്ചെടുത്തു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് പ്രവചിക്കപ്പെട്ടത് 261-289 സീറ്റുകള്‍ മാത്രമായിരുന്നു. ഭരണം കിട്ടുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എന്‍.ഡി.എ.ക്ക് കിട്ടിയത് 336 സീറ്റുകളുടെ വമ്പന്‍ ജയം. കോണ്‍ഗ്രസാവട്ടെ 44 സീറ്റിലേക്ക് ചുരുങ്ങിപ്പോയി.
2017 യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചിക്കപ്പെട്ടത് തൂക്കു സഭയായിരുന്നു. ബിജെപി വലിയ പാര്‍ടിയാകുമെന്നും എക്‌സിററ് പോള്‍ പ്രവചനം പറഞ്ഞു. എന്നാല്‍ ബിജെപി തനിച്ച് നേടിയത് 325 സീറ്റുകളായിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനം നാണം കെട്ടു പോയ സന്ദര്‍ഭമായിരുന്നു അത്.
2015-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. ഇതോടെ ഇഞ്ചോടിഞ്ച് പോരാട്ടവും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയും ആകുമെന്ന് പ്രവചിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചതോ, ആര്‍.ജെ.ഡി-ജെ.ഡി.യു.-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ ഭൂരിപക്ഷം ലഭിച്ചു. ആര്‍.ജെ.ഡി. വലിയ ഒറ്റക്കക്ഷിയായി.
2015-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രവചനം അട്ടിമറിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാര്‍ടി അധികാരത്തില്‍ തുടര്‍ന്നത്. 70-ല്‍ 67 സീറ്റുകള്‍ നേടി വലിയ അട്ടിമറി വിജയമായിരുന്നു അവര്‍ നേടിയത്. ഇത് പ്രവചിക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ ദയനീയമായി പരാജയപ്പെട്ടു.
2023-ലെ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ സംഭവിച്ചാതാകട്ടെ, ബിജെപി 50 സീറ്റുകള്‍ നേടി അധികാരം പിടിക്കുന്ന കാഴ്ചയായിരുന്നു. അതു പോലെ മധ്യപ്രദേശിലെ ബിജെപി വിജയം പ്രവചിച്ചത് വെറും മൂന്ന് എക്‌സിറ്റ് പോള്‍ പ്രവചന ഏജന്‍സികള്‍ മാത്രമായിരുന്നു.