ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസും എന്‍.ഡി.എ.യും തമ്മിലാണ് മല്‍സരം എന്ന സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഇവിടെ ഇന്ത്യാ മുന്നണിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്നാണ് എല്ലാ സര്‍വ്വേകളിലും പ്രവചനം.
ന്യൂസ് 18 മെഗാ എക്‌സിറ്റ് പോളില്‍ 19-22, ജന്‍കി ബാത്ത്-ല്‍ 10-14, എബിപി സി-വോട്ടര്‍ 21-25, ഇന്ത്യ ന്യൂസ് ഡി ഡയനാമിക്‌സ് 18, ഇന്ത്യ ടിവി സിഎന്‍എക്‌സ് 19-23, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ 4-6 എന്നിങ്ങനെയാണ് എന്‍ഡിഎയുടെ സീറ്റ് പ്രവചനം. ബിജെപിക്കൊപ്പം സഖ്യകക്ഷിയായി തെലുഗു ദേശം പാര്‍ടിയാണ് പ്രധാനമായും ഉള്ളത്.
വൈ.എസ്.ആര്‍.കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്നതായി പ്രവചിക്കുന്ന സര്‍വ്വേയില്‍ മൂന്നു മുതല്‍ അഞ്ച് വരെ സീറ്റുകളാണ് മേല്‍പ്പറഞ്ഞ ഏജന്‍സികളുടെ സര്‍വ്വേകള്‍ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വ്വേയില്‍ മാത്രമാണ് ബിജെപിക്ക് വെറും ആറ് സീറ്റ് പ്രവചിക്കുന്നത്. മറ്റുള്ളവരുടെ വിഭാഗത്തില്‍ 13-15 സീറ്റുകള്‍ നേടുമെന്നാണ് ഇവര്‍ പറയുന്നത്.