Categories
latest news

ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

കനത്ത മഴയ്ക്കിടെ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ-1 ൽ ടാക്‌സി ഉൾപ്പെടെയുള്ള കാറുകൾക്ക് മുകളിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . റൂഫ് ഷീറ്റ് കൂടാതെ, സപ്പോർട്ട് ബീമുകളും തകർന്നു, ടെർമിനലിൻ്റെ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. “ഇന്ന് പുലർച്ചെ മുതലുള്ള കനത്ത മഴയെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിൻ്റെ പഴയ ഡിപ്പാർച്ചർ ഫോർകോർട്ടിലെ മേലാപ്പിൻ്റെ ഒരു ഭാഗം പുലർച്ചെ 5 മണിയോടെ തകർന്നു.”- അധികൃതർ പറഞ്ഞു.

തകർന്ന വാഹനങ്ങളിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

thepoliticaleditor

അപകടത്തെത്തുടർന്ന് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ടെർമിനൽ 1-ൽ നിന്ന് ഉച്ചയ്ക്ക് 2 മണി വരെ എല്ലാ വിമാനങ്ങളും പുറപ്പെടുന്നത് നിർത്തിവച്ചു,

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick