അധികാരത്തില്‍ അവകാശവാദം ഉന്നയിക്കാനായി കോണ്‍ഗ്രസും ഇന്ത്യാസഖ്യവും കളത്തിലിറങ്ങി. എന്‍.ഡി.എ.യുടെ അകത്തുള്ള ചെറിയ കക്ഷികളെ കോണ്‍ഗ്രസ് ബന്ധപ്പെട്ടു തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തെലുഗുദേശം, ജെ.ഡി.യു., ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി., ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന എന്നിവയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും തന്നെ വിവരം ലഭിക്കുന്നുണ്ട്.