അഗ്നിപഥ് പദ്ധതി നിർത്തലാക്കണമെന്നും സായുധ സേനയിൽ പഴയതുപോലെ സ്ഥിരം റിക്രൂട്ട്‌മെൻ്റ് ആരംഭിക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
സൈന്യത്തിൻ്റെ ആഭ്യന്തര സർവേയിൽ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പിഴവുകൾ പരാമർശിക്കുന്നതായും വിവിധ നിർദേശങ്ങൾ പുറത്തുവരുന്നതായും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടെന്ന് പാർട്ടി നേതാവ് ദീപേന്ദർ ഹൂഡ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൈന്യത്തിൻ്റെ ആത്മവീര്യവും പരസ്പര സാഹോദര്യവും ത്യാഗ മനോഭാവവും കുറയാൻ അഗ്നിവീർ പദ്ധതി കാരണമായെന്ന് സൈന്യത്തിൻ്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഹൂഡ പറഞ്ഞു.

“അഗ്നിപഥ് പദ്ധതി യുവാക്കളുടെയും രാജ്യത്തിൻ്റെയും താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ഞങ്ങൾ എല്ലായ്‌പ്പോഴും പറഞ്ഞുവരുന്നതാണ് . അതിനാൽ, ഈ പദ്ധതി നിർത്തലാക്കി സൈന്യത്തിൽ സ്ഥിരം റിക്രൂട്ട്‌മെൻ്റ് ആരംഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.”– അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.