തലമുടിയും താടിയും ചായം പൂശിയ യാത്രക്കാരനായ ഗുരു സേവക് സിംഗിനെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ ടെർമിനൽ -3 ൽ ചൊവ്വാഴ്ച വൈകുന്നേരം തടഞ്ഞുനിർത്തി ഡൽഹി പോലീസിന് കൈമാറി. ഇയാളുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന എയർ കാനഡ വിമാനത്തിൽ ഇദ്ദേഹം കയറേണ്ടതായിരുന്നു
രഷ്‌വീന്ദർ സിംഗ് സഹോത (67) എന്ന പേരുള്ള ആളുടെ പാസ്‌പോർട്ടിലെ രൂപത്തിലാണ് അദ്ദേഹം ആദ്യം തൻ്റെ ഐഡൻ്റിറ്റി ഹാജരാക്കിയത്.
പാസ്‌പോർട്ടിൽ നൽകിയിരിക്കുന്ന പുരുഷൻ്റെതിനേക്കാൾ ഇദ്ദേഹത്തിന്റെ രൂപവും ശബ്ദവും തൊലിയും വളരെ ചെറുപ്പമാണെന്ന് തോന്നി. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, മുടിയും താടിയും വെള്ളച്ചായം പൂശിയതായും പ്രായമാകാൻ കണ്ണട ധരിച്ചിരുന്നതായും വെളിപ്പെട്ടു.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ യാത്രക്കാരൻ തൻ്റെ ശരിയായ ഐഡൻ്റിറ്റി ഗുരു സേവക് സിംഗ് (24) ആണെന്ന് വെളിപ്പെടുത്തി. ഈ പേരിലുള്ള ഒരു പാസ്‌പോർട്ടിൻ്റെ ഫോട്ടോയും മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ പാസ്‌പോർട്ട് , ആൾമാറാട്ടം എന്നിവയായതിനാൽ ഡൽഹി പോലീസിന് കൈമാറിയതായി അധികൃതർ പറഞ്ഞു.