ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഇന്ത്യ സഖ്യത്തെ തോല്‍പിച്ച് ബിജെപി വിജയം കണ്ട രാംനഗര്‍ മണ്ഡലത്തില്‍ എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട ദീപക് മജുംദാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ അഗര്‍ത്തല കോര്‍പറേഷന്‍ ചെയര്‍മാനാണ് ദീപക്. ഇതോടെ ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയില്‍ 33 അംഗങ്ങളുണ്ട്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.ക്ക് ഒരാളും തിപ്ര മോതയ്ക്ക് 13 എം.എല്‍.എ.മാരും ആണുള്ളത്.
മുഖ്യപ്രതിപക്ഷമായ സിപിഎമ്മിന് പത്ത് പേരും സഖ്യകക്ഷിയായ കോണ്‍ഗ്രസിന് മൂന്ന് പേരുമാണ് നിയമസഭയില്‍ ഉള്ളത്. ആകെ 60 പേരുള്ള നിയമസഭയാണ് ത്രിപുരയിലെത്.

മുഖ്യമന്ത്രി മണിക് സാഹയുടെയും മറ്റ് ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ബിശ്വബന്ധുസെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.