ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധി ഇനി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് തന്നെ. ഇഞ്ചോടിഞ്ച് പൊരുതി, ലീഡ് നില അനുനിമിഷം മാറി മറിഞ്ഞ്, വിജയ പ്രതീതി പലപ്പോഴും ഉണര്‍ത്തി ഒടുവില്‍ ഫോട്ടോ ഫിനിഷില്‍ സിപിഎമ്മിന്റെ വി. ജോയ് 1708 വോട്ടിന് തോറ്റു കൊടുത്തു.
അടൂര്‍ പ്രകാശിന് 3,22,884 വോട്ടും വി.ജോയിക്ക് 3,21176 വോട്ടും ലഭിച്ചു. ആറ്റിങ്ങലില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന്‍ മൂന്ന് ലക്ഷത്തില്‍പരം വോട്ട് പിടിച്ച് ശ്രദ്ധേയനായി. 3,07,133 ആണ് മുരളീധരന് കിട്ടിയ വോട്ട്. ബിജെപി സംസ്ഥാനത്ത് വിജയിക്കാതെ നേടിയ ഏറ്റവും ശ്രദ്ധേയമായ വോട്ട് ആണിത്.

സിപിഎമ്മിന് ഏറ്റവും വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു ആറ്റിങ്ങല്‍. എത്ര ചുരുങ്ങിയ വിജയം ഉണ്ടായാലും ആറ്റിങ്ങല്‍ അതില്‍ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സിപിഎം വിലയിരുത്തിയിരുന്നു.